KeralaLatest NewsNews

സഹപാഠിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; ഇതും ജന്മദിനാഘോഷത്തിന്റെ ഭാഗം

മലപ്പുറം: ജന്മദിനങ്ങള്‍ നമ്മള്‍ പലതരത്തില്‍ ആഘോഷിക്കാറുണ്ട്. വീട്ടില്‍വെച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിനേക്കാള്‍ ഒരുപാട് വ്യത്യസ്തമായിരിക്കും കൂട്ടുകാരുടെകൂടെ പിറന്നാള്‍ ആഘോഷിക്കുന്നത്. എന്നാല്‍ അത് അതിരുവിട്ട് പോയാലോ? അത്തരത്തിലൊരു ജെന്മദിനാഘോഷമാണ് കഴിഞ്ഞ ദിവസം മലപ്പുറം വാഴക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നത്. ജന്മദിന ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ സ്‌കൂള്‍ ഗേറ്റിലാണ് കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. കൈകള്‍ മൈതാനത്തിന്റെ ഗേറ്റില്‍ കെട്ടിയിട്ട് തലയിലൂടെ കുമ്മായവും കളറും ഒഴിച്ചു. കഴിഞ്ഞ ദിവസമാണ് ഈ ക്രൂരവിനോദം നടന്നത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

Also Read : നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് നഴ്‌സുമാരുടെ ക്രൂരവിനോദം : ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

പീഡനമേറ്റ വിദ്യാര്‍ത്ഥിയുടെ ജന്മദിനം ആഘോഷിച്ചതാണ് എന്നാണ് സ്‌കൂളിന്റെ വാദം. സംഭവം വിവാദമായതോടെ പിടിഎ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ക്രൂരമായ സംഭവമാണ് നടന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയായി പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button