Latest NewsKeralaNews

ഫറൂഖ് കോളേജ് സംഘർഷം; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫറൂഖ് കോളെജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തിലാണ് അധ്യാപർക്കെതിരെ പോലീസ് കേസ് എടുത്തത്. നടപടി നിയമ വിരുദ്ധമായി സംഘം ചേര്‍ന്നതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനുമാണ്. സംഘര്‍ഷത്തില്‍ കലാശിച്ചത് കോളെജിലെ ഹോളി ആഘോഷത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു.

read also: ഹോളി ആഘോഷത്തിന്റെ പേരിൽ ഫറൂഖ് കോളേജിൽ അദ്ധ്യാപകരുടെ സദാചാര ഗുണ്ടായിസം

എന്നാല്‍ പ്രിന്‍സിപ്പാള്‍ പറയുന്നത് കോളെജിലേക്ക് വിദ്യാര്‍ത്ഥികള്‍ അനധികൃതമായി കാര്‍ കയറ്റുകയും ഇത് തടഞ്ഞ അധ്യപകര്‍ക്ക് നേരെ വാഹനം ഇടിച്ച് കയറ്റി അനധ്യാപകന് പരുക്കേറ്റതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നുമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button