പത്തുവർഷത്തിനിടെ അമേരിക്കയിലെ കാലിഫോര്‍ണിയില്‍ 12 കൊലപാതകങ്ങള്‍ നടന്നതില്‍ ദുരൂഹത. എന്നാല്‍ പ്രതി ഒരൊറ്റ കേസില്‍ പോലും യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് രക്ഷപ്പെട്ടത്. മാത്രമല്ല 45 പേര്‍ ഈ കാലയളവില്‍ പീഡിപ്പിക്കപ്പെട്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ഒരാള്‍ തന്നെ ചെയ്തതാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍. എഫ്.ബി.ഐ 30 വര്‍ഷം മുന്‍പ് നടന്ന അരുംകൊലകളും പീഡനങ്ങളും വീണ്ടും അന്വേഷിക്കുകയാണ്.
read also: നഴ്‌സ് നടത്തിയ കൊലപാതക പരമ്പരയുടെ ചുരുള്‍ അഴിഞ്ഞപ്പോള്‍
കാലിഫോര്‍ണിയെ നടുക്കിയ കൊലപാതക പരമ്പരകളുടെ തുടക്കം 1976ലാണ്. ആദ്യം ജെയിന്‍ എന്ന യുവതിയും ഇവരുടെ മൂന്ന് വയസ്സുള്ള മകനും നിഷ്ഠൂരമായി കൊല ചെയ്യപ്പെടുകയായിരുന്നു. ജെയിന്‍ ക്രൂരമായി പീഡിക്കപ്പെട്ടതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. പിന്നീട് കൊലപാതക പരമ്പയ്ക്കാണ് കാലിഫോര്‍ണിയ സാക്ഷിയായത്. 12 കൊലപാതകങ്ങളും 45 പീഡനങ്ങളും പത്ത് കൊല്ലത്തിനിടെ കാലിഫോര്‍ണിയയില്‍ നടന്നു. പക്ഷെ എത്ര ശ്രമിച്ചിട്ടും പൊലീസിന് പ്രതിയെ കണ്ടെത്താനായില്ല.
നാലു പതിറ്റാണ്ടു മുന്‍പുള്ള അരുംകൊലകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത് കഴിഞ്ഞ കൊല്ലം എഫ്ബിഐ കേസ് വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചതോടെയാണ്. 2001ല്‍ നടന്ന ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ 40 വര്‍ഷം മുന്‍പ് കൊല ചെയ്യപ്പെട്ടപ്പോള്‍ സംഭവ സ്ഥലത്തു നിന്ന് ലഭിച്ച ഡിഎന്‍എയുമായി സാമ്യമുണ്ടെന്ന് തെളിഞ്ഞു. അതോടെയാണ് പഴയ കേസുകള്‍ വീണ്ടും പൊലീസിന്റെ അന്വേഷണ പരിധിയില്‍ വന്നത്. അങ്ങനെ പീഡനത്തിനിരയായവരെ ചോദ്യം ചെയ്തു.
Post Your Comments