KeralaLatest NewsNews

ഗോവിന്ദചാമിയുടെ മോചനത്തിന് വേണ്ടി ബി.ജെ.പി ഇടപെടുന്നുവെന്ന വ്യാജവാർത്ത; ബി.ജെ.പി നേതൃത്വം പരാതി നൽകി

തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദചാമിയുടെ മോചനത്തിന് വേണ്ടി ബി.ജെ.പി ഇടപെടുന്നുവെന്ന വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പരാതി. ഒരു പ്രമുഖ മലയാളം ചാനലിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന മീഡിയാ കോഡിനേറ്റര്‍ ആര്‍.സന്ദീപാണ് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിക്കാണ് പരാതി നൽകിയിരിക്കുന്നത്. ജോസ് സാമുവേല്‍ , രതീഷ്.എ.തലോറ എന്നിവര്‍ക്കെതിരെയാണ് പരാതി. ഗോവിന്ദചാമിയെ ബി.ജെ.പി നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചതായും മോചനത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തതായുമുള്ള തരത്തിലാണ് വാർത്ത പ്രചരിച്ചത്.

Read Also: ദുബായിൽ ഹെവി ലൈസൻസ് ലഭിക്കാനുള്ള നിയമങ്ങൾക്ക് മാറ്റം വരുന്നു

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ എന്നിവരെ അപമാനിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ചാണ് ഈ വാര്‍ത്ത കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button