ബഹ്റൈനില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു

മനാമ ; ബഹ്റൈനില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ ചേണിച്ചേരിൽ പുത്തൻ വളപ്പിൽ സജീവ് കുമാർ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ താമസ സ്ഥലത്തെ കുളിമുറിയിൽ വെച്ച് സജീവ് കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം നാട്ടിലാണ്.

ഗൾഫ് മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം മൂന്നു മാസം മുൻപാണ് ബഹ്റൈനിൽ ഇലക്ട്രീഷ്യനായി ജോലിക്ക് എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചതായാണ്  വിവരം.

ALSO READ ;ഡോക്ടറുടെ വേഷത്തിൽ രോഗിയോടൊപ്പം ആംബുലൻസിൽ കയറിയത് എ.സി മെക്കാനിക്ക്; ഒടുവിൽ സംഭവിച്ചതിങ്ങനെ

Share
Leave a Comment