മുംബൈ: ആധാര്‍ നമ്പറും പാന്‍ കാര്‍ഡും ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് സംഘടിപ്പിച്ചു നല്‍കിയിരുന്നയാളെ പിടികൂടി. മഹാരാഷ്ട്ര എടിഎസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് നവി മുംബൈയിലെ ഖര്ഘറില്നിന്ന് നാല്‍പ്പത്തിയൊന്നുകാരനാണ്. പോലീസ് ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
read also: എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന ആഭരണങ്ങൾ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ
നവി മുംബൈക്കു സമീപം ജൂയി ഗ്രാമത്തില്‍നിന്നു മാര്‍ച്ച് 13നു അഞ്ച് ബംഗ്ലാദേശുകാരെ അറസ്റ്റ് ചെയ്തിരുന്നു. ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും ഇവരുടെ പക്കല്‍നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് എടിഎസ് അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാറും പാന്‍ നമ്പറും സംഘടിപ്പിച്ചു നല്കുന്ന ആളെ പിടികൂടിയത്.
Post Your Comments