Latest NewsKeralaNews

കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരിച്ചുതല്ലണം- എം എൽ എ നിയമസഭയിൽ

തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തല്ലിയാല്‍ തിരിച്ചുതല്ലാന്‍ നാട്ടുകാരെ ഉപദേശിച്ചിട്ടുണ്ടെന്ന് ജോര്‍ജ് എം തോമസ് എംഎ‍ല്‍എ. കാട്ടുപന്നിയിറച്ചിയും വാട്ടുകപ്പയും ചേര്‍ത്ത് കഴിക്കാന്‍ നല്ല രുചിയാണെന്നും കാട്ടുപന്നിക്ക് മാത്രമല്ല, മുള്ളന്‍പന്നിയിറച്ചിക്കും നല്ല രുചിയാണെന്നും എം എൽ എ നിയമസഭയിൽ പറഞ്ഞു. നാട്ടുകാര്‍ മുള്ളന്‍പന്നിയെ കറിവെച്ച്‌ കഴിക്കാന്‍ തുടങ്ങുമ്പോഴേക്കും വനംവകുപ്പ് ജീവനക്കാര്‍ അവരെ ഇടിച്ച്‌ ഇഞ്ചപ്പരുവമാക്കും. നിയമപ്രകാരമുള്ള നടപടിയെടുക്കാതെ എന്തിനാണ് മര്‍ദിക്കുന്നത് എന്നും എം എൽ എ രോഷം പൂണ്ടു.

ഒരിക്കലെങ്കിലും ഈ ഇറച്ചി തിന്നവര്‍ ഇതിന്റെപേരില്‍ ആരെയും മര്‍ദിക്കില്ല. അത്രയ്ക്ക് രുചിയാണ്. ഇനിയും മര്‍ദിക്കാന്‍വന്നാല്‍ തിരിച്ച്‌ കൈകാര്യം ചെയ്യാന്‍ ഞാന്‍ നാട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു. ഇതിനിടെ പി സി ജോർജ്ജും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. എണ്ണം പെരുകുന്നതിനാലാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതെന്നും അവയെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്നും പി.സി. ജോര്‍ജ്ജും പറഞ്ഞു. ”കേരളത്തില്‍ 29 ശതമാനം വനമാണ്. ഇനിയും എങ്ങോട്ട് വനമുണ്ടാക്കണമെന്നാ ഈ പറയുന്നത്? കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് വാങ്ങി പുട്ടടിക്കുന്ന രാഷ്ട്രീയക്കാരുള്‍പ്പടെയുള്ളവരുടെ തട്ടിപ്പാണ് ഈ വാദം” -ജോര്‍ജ് പറഞ്ഞു.

കാട്ടുപന്നിയിറച്ചി കഴിക്കാറുണ്ടെന്ന് എംഎ‍ല്‍എ. പറഞ്ഞത് അന്വേഷിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു. എന്നാല്‍, വകുപ്പ് മന്ത്രി കെ. രാജു ഈ വിവാദപരാമര്‍ശങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button