
ശ്രീനഗര്‍: ബി.ജെ.പി നേതാവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ട് ഭീകരരെ കാശ്മീരിലെ ഖാന്‍മോഹില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ചു. ബി.ജെ.പി നേതാവ് അന്‍വര്‍ ഖാനെയാണ് ഭീകരര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. നേരത്തെ ഇദ്ദേഹത്തിന്റെ ആയുധം തട്ടിയെടുക്കാനുള്ള ശ്രമം സുരക്ഷാസേന തടഞ്ഞിരുന്നു. ഖാന്‍മോഹിലെ ഏറ്റുമുട്ടല്‍ കാരണം ബാരമുള്ള-ബന്നിഹല്‍ ട്രെയിന്‍ സര്‍വീസ് അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്.
Also Read : കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ഏറ്റുമുട്ടലില്‍ എസ്.എച്ച്.ഒ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഖാന്‍മോഹിലെ ബല്‍ഹാമ ഗ്രാമത്തില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചതോടെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ നിന്ന് ബി.ജെ.പി നേതാവ് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ചെറുതായി പരിക്കേറ്റിട്ടുണ്ട്.
Post Your Comments