Latest NewsIndiaNews

കാശ്മീരിൽ കൊല്ലപ്പെട്ട ഭീകരനെ മരണത്തിലേക്ക് തള്ളി വിട്ടത് വഹാബി പ്രബോധനങ്ങളാണെന്ന് സുഹൃത്ത്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ മരണത്തിന് കാരണമായത് വഹാബി പ്രബോധനങ്ങളാണെന്ന് സുഹൃത്തും സഹപാഠിയുമായ യുവാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൊല്ലപ്പെട്ട ഐസ ഫസിലിയുടെ സുഹൃത്ത് ആമിർ അഹമ്മദ് അമിന്റെ പരാമർശം.

ഐസ ഫസിലി എന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു . അവൻ ഇത്തരത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. പ്പോൾ ചിലരൊക്കെ അവന്റെ രക്തസാക്ഷിത്വം ആഘോഷിക്കുകയാണ് . എന്നാൽ പാവപ്പെട്ട ഒരമ്മയെ അനാഥയാക്കിയാണ് അവൻ കൊല്ലപ്പെട്ടതെന്ന് ആരും ഓർക്കുന്നത് പോലുമില്ല . ഒരു വർഷം മുൻപ് ആ അമ്മ മകനോട് തിരിച്ചു വരാൻ കരഞ്ഞു കൊണ്ട് ആവശ്യപ്പെട്ട കാര്യം എനിക്കറിയാമെന്നും ആമിർ പറയുകയുണ്ടായി.

Read Also: ബന്ധു കൊടുത്തുവിട്ട പൊതിയുമായി പോയ മലയാളി യുവാവ് ദോഹയില്‍ അറസ്റ്റില്‍

സ്കൂളിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഞാനിതെഴുതുന്നത് . ഐസയെപ്പോലുള്ള മുതിർന്നവരുടെ വഴിയേ നിങ്ങൾ സഞ്ചരിക്കരുത്. ഐസയെപ്പോലുള്ളവർ വ്യക്തിപരമായി ആരെയും ഒന്നും ചെയ്തിട്ടില്ല . പക്ഷേ അവനെപ്പോലുള്ളവർ പ്രവർത്തിക്കുന്ന സംഘടനകൾ നിരപരാധികളെ കൊന്നു തള്ളിയിട്ടുണ്ട്. മതഭീകരതക്ക് ഒരു ന്യായീകരണവുമില്ലെന്നും ആമിർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button