മുന്‍ഗണനാ വിഭാഗത്തില്‍ കാര്‍ഡ് മാറ്റിക്കിട്ടാനായി അശോകന്‍ ഏഴുമാസമായി വിവിധ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന അശോകന്‍ കാര്‍ഡ് മാറ്റിക്കിട്ടുന്നതിനായി കഴിഞ്ഞ സെപ്റ്റംബറിലാണ് അപേക്ഷ നല്‍കിയത്. 40 ശതമാനം കാഴ്ചശക്തി കുറവാണെന്ന് സര്‍ട്ടിഫിക്കറ്റ്. പുഞ്ചായത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം അപേക്ഷയോടൊപ്പം ഹാജരാക്കി.
2017 സെപ്റ്റംബര്‍ 15 ന് ജില്ലാകളക്ടര്‍ കാര്‍ഡ് മാറ്റിനല്‍കാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ജില്ലാ സപ്ലൈ ഓഫീസറാണ് കാര്‍ഡ് മാറ്റിനല്‍കേണ്ടാതെന്ന് കാണിച്ച് താലൂക്ക് ഓഫീസര്‍ അഷികനെ യോഗ്യനാണെന്നും കാര്‍ഡ് മാറ്റി നല്‍കാന്‍ താലൂക്ക് ഓഫീസറോട് നിര്‍ദ്ദേശിച്ചു.
എന്നിട്ടും കാര്‍ഡ് മാറ്റി നല്‍കാത്തതിനാല്‍ അശോകന്‍ മൂന്നു മാസം മുമ്പ് ഓഫീസിലെത്തി പ്രതിഷേധിച്ചു. അവസാനം ഒന്നരമാസം മുമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അശോകന്റെ വീട്ടിലെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഉറപ്പായും കാര്‍ഡ് നല്‍കുമെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എത്തിയപ്പോഴാണ് താലൂക്ക് സപ്ലൈ ഓഫീസറില്ലാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ അശോകനെ മടക്കിയച്ചത്.
Post Your Comments