ഇംഫാൽ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസന രാഷ്ട്രീയത്തെക്കുറിച്ച് സൂചനകൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പടിഞ്ഞാറൻ മേഖലയ്ക്ക് അനുസൃതമായി ഇന്ത്യയുടെ കിഴക്കൻ മേഖലയും വികസിക്കാതെ രാജ്യത്തിന്റെ വളർച്ച പൂർണമാകില്ലെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഊർജത്തിന്റെ ബലത്തിലായിരിക്കും ഇന്ത്യയുടെ വികസനമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഇന്ത്യയ്ക്കെതിരായി മുദ്രാവാക്യം വിളിച്ച് പ്രചരിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍
വടക്കുകിഴക്കൻ മേഖലയിലെ എട്ടിൽ ഏഴു സംസ്ഥാനങ്ങളെയും റയില്‍പ്പാതകളാൽ ബന്ധിപ്പിച്ചു തഴിഞ്ഞു. ഇംഫാലിനെ ബ്രോഡ് ഗേജ് പാതയുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെയുള്ള ജോലികളും നടക്കുകയാണ്.പൊലീസിലും സൈന്യത്തിലും വനിതകൾ ഉൾപ്പെടെ വടക്കുകിഴക്കൻ പ്രാതിനിധ്യം കൂടുന്നതായും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments