NewsIndia

പ്രണയനൈരാശ്യം ; ജീവിതം അവസാനിപ്പിക്കാൻ യുവാവ് തിരഞ്ഞെടുത്ത വഴി ഇങ്ങനെ

ഹൈദരാബാദ് ; കാമുകിയുമായി വീഡിയോ കോളിൽ സംസാരിക്കവേ കാമുകൻ ആത്മഹത്യ ചെയ്തു. ഹൈദരാബാദിൽ ഡിപ്ലോമ വിദ്യാർഥിയായ അജ്മീര്‍ സാഗർ(20) എന്ന യുവാവ് ആണ് തൂങ്ങി മരിച്ചത്. വീട്ടിൽ തനിച്ചായിരുന്ന ഇയാൾ കാമുകിയുമായി വാട്സ്ആപ്പിൽ വീഡിയോ കോൾ നടത്തുന്നതിനിടെ കാമുകിയുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷം അടുത്തുണ്ടായിരുന്ന സാരിയെടുത്ത് തൂങ്ങി മരിക്കുകായിരുന്നു. പ്രണയ നൈരാശ്യമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫാനിൽ തുങ്ങിയ നിലയിലായിരുന്നു ഇയാളെ കണ്ടത്. സംഭവത്തിൽ കേസെടുത്തെന്നും വീഡിയോകോളിന്റെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ഹൈദരാബാദിൽ സമാനമായ സംഭവം ഫെബ്രുവരിയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ALSO READ ;കുട്ടികളുടെ സെൽഫിയിൽ കിണറ്റിൽ വീഴുന്ന അമ്മൂമ്മയുടെ ദൃശ്യം- സംഭവത്തിന്റെ സത്യാവസ്ഥ ഞെട്ടിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button