Latest NewsNewsInternational

യുവതി ഡയമണ്ട് ആഭരണങ്ങള്‍ കുപ്പയില്‍ കൊണ്ടിട്ടു; പിന്നീട് സംഭവിച്ചതിങ്ങനെ

അമേരിക്ക: ജോര്‍ജിയയില്‍ 10 ലക്ഷം ഡോളര്‍ മൂല്യമുള്ള ഡയമണ്ട് ആഭരണങ്ങള്‍ യുവതി അബദ്ധത്തില്‍ കുപ്പയില്‍ തള്ളി. ഡയമണ്ടിന്റെ മൂന്ന് മോതിരങ്ങളുംരു ബ്രേസ്ലെറ്റുമാണ് യുവതി കുപ്പയില്‍ കൊണ്ടിട്ടത്. ഒടുവില്‍ ശുചീകരണ തൊഴിലാളികളുടെ മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷം ആഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Also Read : ഭംഗി കൂടാന്‍ സാരിക്കൊപ്പം ഈ ആഭരണങ്ങള്‍ അണിഞ്ഞാല്‍ മതി

പത്ത് ടണ്ണോളം വരുന്ന മാലിന്യങ്ങള്‍ കുഴിച്ചുമൂടാനൊരുങ്ങുകയായിരുന്നു ശുചീകരണ തൊഴിലാളികള്‍. കുഴിച്ചുമൂടുന്നതിനു തൊട്ടുമുമ്പാണ് ഒരു കറുത്ത ബാഗില്‍ തന്റെ ഡയമണ്ട് ആഭരണങ്ങളുണ്ടെന്നും അബദ്ധവശാല്‍ അത് മാലിന്യത്തില്‍ കുടുങ്ങിപ്പോയതാണെന്നും വ്യക്തമാക്കി യുവതിയുടെ ഫോണ്‍കോള്‍ എത്തുന്നത്. ഒരു കറുത്ത ബാഗെന്ന ഒരൊറ്റ അടയാളം വെച്ചാണ് ശുചീകരണ തൊഴിലാളികള്‍ പത്ത് ടണ്ണോളം വരുന്ന മാലിന്യങ്ങള്‍ പരിശോധിച്ചത്.

ആഭരണങ്ങള്‍ അടങ്ങിയ കറുത്ത ബാഗ് തിരിച്ചുകിട്ടി. ദൈവകൃപ കൊണ്ടാണ് മോതിരവും ബ്രേസ്ലെറ്റും തിരികെ കിട്ടിയതെന്ന് ശുചീകരണത്തൊഴിലാളികള്‍ പറഞ്ഞു. അത് നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്, തിരികെ കിട്ടിയതില്‍ സന്തോഷമെന്ന് യുവതിയും വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button