കോഴിക്കോട്: ഫാറുഖ് കോളേജിലെ വിദ്യാര്‍ത്ഥി സമരം ഒത്തു തീര്‍പ്പായി. ഹോളി ആഘോഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിവന്ന സമരമാണ് ഒത്തുതീര്‍പ്പായത്. വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച കോളേജ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. സമരം ഒത്തു തീര്‍പ്പായത് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പ്രത്യേക സമിതി അന്വേഷിക്കാന്‍ തീരുമാനമെടുത്തതോടെയാണ്.
read also: ഐ. ഇ. റ്റി. വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ന്നു !!
കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. തീരുമാനം ഉണ്ടായത് സ്റ്റാഫ് കൗണ്‍സിലിന് ശേഷം ഫറോക്ക് സി ഐ പങ്കെടുത്ത് ചേര്‍ന്ന അനുരഞ്ജന യോഗത്തിലാണ്. പ്രത്യേക സമിതി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിക്കും. പ്രിന്‍സിപ്പല്‍ ഇതില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയും രക്ഷിതാക്കളുെടെ പ്രതിനിധിയും വേണമെന്ന ആവശ്യവും അംഗീകരിക്കുയായിരുന്നു.
നേരത്തെ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോളേജധികൃതര്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഇവര്‍ ഇത് വിവേചനമാണെന്ന് ആരോപിച്ച് ഹോളി ആഘോഷിക്കുച്ചു. തുടർന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് തടയുകായിരുന്നു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഭവം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ്.
Post Your Comments