KeralaLatest NewsNewsIndia

അധ്യാപകന്റെ വിവാദ പ്രസംഗം; പരാതിക്കാരിയില്‍നിന്ന് മൊഴിയെടുത്തു

കൊ​ടു​വ​ള്ളി: വിദ്യാർഥിനികളെ കുറിച്ച് വിവാദ പ്രസംഗം നടത്തിയ ഫാ​റൂ​ഖ് ട്രെ​യി​നി​ങ് കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ ജൗ​ഹ​ര്‍ മു​ന​വ്വ​റി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യി​ല്‍​നി​ന്നും പൊ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്​​റ്റേ​ഷ​നി​ലേ​ക്ക് ശ​നി​യാ​ഴ്ച വി​ദ്യാ​ര്‍​ഥി​നി​യെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. കഴിഞ്ഞ വ്യാ​ഴാ​ഴ്​​ച​ ഫാ​റൂ​ഖ് കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​നി ഇ-​മെ​യി​ല്‍ വ​ഴി കൊ​ടു​വ​ള്ളി പൊ​ലീ​സി​ല്‍ പ​രാ​തി നൽകിയിരുന്നു.

also read:വ​ത്ത​യ്ക്ക പരമാർശം ; അധ്യാപകനെതിരെ കേസ് എടുത്തു

മു​ജാ​ഹി​ദ് വി​സ്ഡം വി​ഭാ​ഗം ഐ.​എ​സ്.​എം ന​രി​ക്കു​നി മ​ണ്ഡ​ലം ക​മ്മി​റ്റി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 18ന് ​കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി​യി​ലു​ള്ള മ​ദ്റ​സ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​ഠ​ന​ക്യാ​മ്ബി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​രീ​തി​യെ സം​ബ​ന്ധി​ച്ച്‌ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് കാ​ണി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​നി പ​രാ​തി​ന​ല്‍​കി​യ​ത്. ഇ​തു​പ്ര​കാ​രം കൊ​ടു​വ​ള്ളി പൊ​ലീ​സ് സെ​ക്​​ഷ​ന്‍ 354, ഐ.​പി.​സി 509 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button