കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ചിദംബരേഷിന്റെ അക്കൗണ്ടില്‍നിന്ന് പണം കവര്‍ന്നതായി പരാതി. കഴിഞ്ഞ 10നായിരുന്നു അദ്ദേഹത്തിന്റെ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നത്. പല എടിഎമ്മുകളില്‍ നിന്ന് ഒമ്പത് തവണയായി നാലായിരത്തിലേറെ രൂപ തട്ടിയെടുത്തതായാണ് പരാതി.
തുടര്‍ന്ന് ജഡ്ജി ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളം സിജഐം കോടതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments