Latest NewsIndiaNews

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

ലഖ്‌നൗ: സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ അവഘട്ട് കസ്തൂര്‍ബ ഗാന്ധി ബാലിക സ്‌കൂളിലാണ് സംഭവം നടന്നത്. അമ്പതോളം കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ജില്ലാ ഭരണകൂടം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

read also: ഇനി സര്‍ക്കാര്‍ നല്‍കും സൗജന്യ ഉച്ചഭക്ഷണം

കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന് നിലവാരം തീരെയില്ലെന്ന് പരാതിപ്പെട്ടിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളില്‍ ജില്ലാ കലക്ടറും ആരോഗ്യവകുപ്പ് അധികൃതരും എത്തി പരിശോധന നടത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ സ്‌കൂളില്‍ ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഒരു സന്നദ്ധ സംഘടനയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button