മുഹമ്മദ് ഷമിയുടെ ഐപിഎല്‍ ഭാവി എന്താകുമെന്ന തീരുമാനം വെള്ളിയാഴ്ച. താരത്തിനെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഢന കേസിനെത്തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനെ സമീപിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് തീരുമാനം എടുക്കുന്നതിനായി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മാര്‍ച്ച് 16നു ചേരുമെന്നാണ് അറിയുന്നത്. അന്ന് താരത്തിനു ഐപിഎല്‍ പതിനൊന്നാം സീസണില്‍ കളിക്കാനാകുമോയെന്ന കാര്യത്തില്‍ കൂടുതുല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.
നേരത്തെ വിഷയം പുറത്ത് വന്നതിനെത്തുടര്‍ന്ന് ഷമിയുടെ കരാര്‍ ബിസിസിഐ തടഞ്ഞു വയ്ക്കുന്നതിനും ഇടയായിരുന്നു. ബിസിസിഐ കരാര്‍ തടഞ്ഞ് വയ്ക്കേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യത്തിലും വ്യക്തത വരും ദിവസങ്ങളില്‍ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ് നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
Post Your Comments