ന്യൂഡൽഹി: അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. അമിത് ഷായുടെ മകന്‍ ജയ്ഷാ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ മാധ്യമങ്ങൾ സ്വയം പോപ്പാണെന്ന് ചിന്തിക്കരുതെന്നാണ് കോടതിയുടെ വിമർശനം. വാര്‍ത്തകള്‍ നല്‍കുമ്ബോള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. ഭാവനയില്‍ തോന്നുന്ന എല്ലാ കാര്യങ്ങളും പറയാമെന്ന് ചിന്തിക്കരുത്. പ്രത്യേകിച്ച് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Read Also: പാക് ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചത്തിന് പിന്നിലെ കാരണം ഇതാണ്
മാധ്യമസ്വാതന്ത്ര്യത്തെ താന്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യത്തെ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യരുത്. പലപ്പോഴും അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് ടെലിവിഷന്‍ ചാനലുകളിലും മാധ്യമങ്ങളിലും വരുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറയുകയുണ്ടായി.
Post Your Comments