CinemaLatest NewsNewsIndia

ശ്രീദേവിയുടെ ആ ആഗ്രഹം സഫലമാക്കാനായത് മരണശേഷം

ശ്രീദേവി ഒരു യാത്രാ മോഹം ഏറെ നാളായി മനസില്‍ കൊണ്ടുനടന്നിരുന്നു. ഇത് ഭര്‍ത്താവ് ബോണി കപൂറിനോട് തുറന്നുപറയുകയും ചെയ്തിരുന്നു. ശ്രീദേവി 1993ല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് ഹരിദ്വാറില്‍ പോയിരുന്നു. തീര്‍ഥാടന ഭൂമിയായ ഹരിദ്വാര്‍ ശ്രീദേവിയെ ഒരുപാട് ആകര്‍ഷിച്ചു. ‘എനിക്ക് ഹരിദ്വാറില്‍ ഇനിയും പോകണം’ എന്നാണ് ഷൂട്ടിങ് അവസാനിച്ച് തിരികെ എത്തിയ ശ്രീദേവി ബോണിയോട് പറഞ്ഞത്. പക്ഷെ ഇതോടെ ശ്രീദേവിയുടെ ആ യാത്രാമോഹം നടക്കാതെ പോക്കുകയായിരുന്നു. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞത് കുടുംബാംഗങ്ങളാണ്.

read also: ഒരുപാട് വേദനകള്‍ മനസിലിട്ടാണ് ശ്രീദേവി മരിച്ചത്; വെളിപ്പെടുത്തലുകളുമായി താരത്തിന്റെ അമ്മാവന്‍

വൈകിപ്പോയി എന്നറിഞ്ഞിട്ടും അവരുടെ ചിതാഭസ്മത്തിലെ ഒരു പങ്ക് ഹരിദ്വാറില്‍ നിമജ്ജനം ചെയ്തത് ശ്രീദേവിയുടെ ഈ ആഗ്രഹം നടത്താന്‍ പറ്റാത്തതിനാലാണ്. ചിതാഭസ്മം ആദ്യം നിമജ്ജനം ചെയ്തത് രാമേശ്വരത്താണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ ബോണി കപൂറും മക്കളായ ജാന്‍വിയും ഖുശിയും മറ്റു കുടുംബാംഗങ്ങളും എത്തിയിരുന്നു. ബോണി കപൂര്‍ അതിനു ശേഷമാണ് ഹരിദ്വാറിലേക്ക് യാത്ര തിരിച്ചത്. തന്റെ ഭാര്യ ഒരിക്കല്‍ പങ്കുവയ്ച്ച ആഗ്രഹം ജീവിച്ചിരുന്നപ്പോള്‍ നടത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ചിതാഭസ്മത്തിന്റെ ഒരു പങ്ക് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യാനുള്ള തീരുമാനത്തിന് പിറകില്‍ ഇതായിരുന്നു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button