പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് സഹായിക്കാം എന്ന് പറഞ്ഞ് 16കാരിയെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബലാത്സംഗം ചെയ്തു. ചണ്ഡീഗഡിൽ ഷോണിപഥില്‍ ഗോഹാന നഗരത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂള്‍ ഉടമകൂടിയായ പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിക്ക് പകരം മറ്റൊരു പെണ്‍കുട്ടിയെ ഇരുത്തി പരീക്ഷ എഴുതിക്കുകയും ഈ സമയത്ത് സമീപത്തെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കുട്ടിയെ പരീക്ഷയില്‍ ജയിപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത കുറ്റത്തിന് പെണ്‍കുട്ടിയുടെ പിതാവിന് നേരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മകളെ ബന്ധുവീട്ടില്‍ നിര്‍ത്തിയ ശേഷം പോകുവാനും മറ്റൊരു കുട്ടി പരീക്ഷ എഴുതുമെന്നും മാര്‍ച്ച് എട്ടിന് പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയുടെ അച്ഛനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇപ്രകാരം ചെയ്തതായും എന്നാല്‍, പെണ്‍കുട്ടി തിരികെ എത്തിയപ്പോള്‍ പ്രിന്‍സിപ്പാള്‍ തന്നെ ബലാത്സംഗം ചെയ്തതായി വീട്ടുകാരോട് പറയുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പ്രിന്‍സിപ്പാളിനേയും ഇതിന് സഹായിച്ച രണ്ട് സ്ത്രീകളേയും പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഡാലോചന കുറ്റമാണ് സ്ത്രീകള്‍ക്ക് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം നടത്തുന്നതിന് സൗകര്യമൊരുക്കിക്കൊടുത്തതും ഇവരാണ്. ഇവരെ മൂന്നു പേരെയും ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസത്തിനുള്ളില്‍ രണ്ടാം വട്ടമാണ് ലിഥിയാനയില്‍ അധ്യാപകര്‍ മാനഭംഗകേസില്‍ അറസ്റ്റിലാകുന്നത്. നേരത്തെ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിലായിരുന്നു.
Post Your Comments