തിരുവനന്തപുരം: മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍. ടൂറിസം മേഖലയിലെ ബാറുകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിക്കാനും തീരുമാനം. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ ഇനി 12 വരെ തുറന്നിരിക്കും. എന്നാല്‍, മറ്റു മേഖലകളില്‍ നിലവിലെ സമയത്തില്‍ മാറ്റമില്ല.
വിദേശ നിര്‍മിത വിദേശമദ്യങ്ങള്‍ ഇനിമുതല്‍ ബെവ്കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറവില്‍പ്പനശാലകളിലൂടെയും വില്‍ക്കാന്‍ അനുമതി നല്‍കും. ത്രീസ്റ്റാര്‍മുതല്‍ മുകളിലുള്ള ബാറുകളുടെ പാര്‍ട്ണര്‍ഷിപ്പ് ഫീസ് ഏകീകരിച്ച് സ്റ്റാര്‍ ബാറുകളുടെ നിരക്കിലാക്കും.
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവില്‍പ്പന ഘട്ടംഘട്ടമായി നിര്‍ത്തും. മൂന്നുമാസത്തിനകം ഇതു നടപ്പില്‍വരുത്താനാണ് തീരുമാനം. ഗ്ലാസ് കുപ്പികളില്‍ മദ്യം എത്തിക്കാന്‍ നിര്‍മാണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. ഏപ്രില്‍ രണ്ടുമുതലാണ് പുതിയ നയം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുക. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ഫെഡിന്റെയോ വില്‍പ്പനകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല.
Post Your Comments