KeralaLatest NewsNews

ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് മോഷ്ടിച്ച പണവുമായി ബിവറേജില്‍ മദ്യം വാങ്ങാനെത്തിയ പ്രതികൾ പിടിയിൽ

റാന്നി : ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് മോഷ്ടിച്ച പണവുമായി ബിവറേജില്‍ മദ്യം വാങ്ങാനെത്തിയ പ്രതികൾ പിടിയിൽ. തോക്ക് തോട് സ്വദേശി സനീഷും തോമസുമാണ് പിടിയിലായത്. സനീഷ് ഒരു കൊലപാതക കേസിലും നിരവധി മോഷണ കേസിലും പ്രതിയാണ്.

Read Also : പെൺകുട്ടിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ മുന്‍ എസ്എഫ്ഐ നേതാവ് മര്‍ദ്ദിച്ചതായി പരാതി 

രണ്ട് ദിവസം മുൻപാണ് റാന്നി പരുത്തിക്കാവ് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രതികൾ കുടുങ്ങിയത്. ബീവറേജസ് ഔട്ട്‍ലെറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് വഴിത്തിരിവായത്.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെ. രാത്രിയിൽ ഇരുവരും ചേർന്ന് കാണിക്ക വഞ്ചി കുത്തിതുറന്ന് പണം എടുത്തു. ശേഷം തൊട്ടടുത്തുള്ള പള്ളിയുടെ കുരിശടിയിലെ വഞ്ചിയും പൊളിക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടയിൽ നാട്ടുകാർ കണ്ടു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപെട്ടിരുന്നു. തൊട്ടടുത്ത ദിവസം മോഷ്ടിച്ച പണവുമായി മദ്യം വാങ്ങാൻ പ്രതികൾ റാന്നി ബിവറേജസിലെത്തി. ഇവരുടെ കൈവശമുണ്ടായിരുന്നത് എല്ലാം പത്ത് രൂപയുടെ നോട്ടുകൾ മാത്രമായിരുന്നു.ഇതുപയോഗിച്ചായിരുന്നു ബിവറേജസിലെ ഇടപാട്.

സംശയം തോന്നിയ ബിവറേജസിലെ ജീവനക്കാരൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി പരിശോധിച്ചു. അതിലാണ് ഇരുവരെയും തിരിച്ചറിഞ്ഞു. 12 മണിക്കൂറിനുള്ളിൽ രണ്ട് പേരും കസ്റ്റഡിയിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button