ലക്‌നൗ: ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് മണിക്കൂറുകള്‍ക്ക് ശേഷം സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ബിഎസ്പി അദ്ധ്യക്ഷ മായാവതിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കായി അഖിലേഷിനെത്താനായി മേഴ്‌സിഡസ് ബെന്‍സ് കാര്‍ മായാവതി അയച്ചുവെന്നാണ് വിവരം. പെട്ടെന്നാണ് മീറ്റിംഗ് തീരുമാനിച്ച് നടത്തിയതെന്നാണ് വിവരം.
ഗോരഖ്പൂരിലും ഫുല്‍പൂരിലും മിന്നുന്ന ജയത്തിന് പിന്നാലെ അഖിലേഷ് യാദവ് പ്രസ് കോണ്‍ഫറന്‍സ് വിളിച്ചു കൂട്ടിയിരുന്നു. ഇതിന് ശേഷം വീട്ടിലേക്ക് പോയ അഖിലേഷിനെ ബിഎസ്പിയിലെ ഒരു നേതാവ് വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. മാത്രമല്ല മായാവതിയെ വിളിച്ച് സംസാരിക്കണമെന്നും നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് അഖിലേഷ് മായാവതിയെ വിളിക്കുകയും സംസാരിക്കുകയുമായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
also read: ബി.എസ്.പിയുമായുള്ള സഖ്യത്തെക്കുറിച്ച് അഖിലേഷ് യാദവ് പറയുന്നത്
ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി എസ് സി മിശ്ര ബിഎസ്പി എംപി അശോക് സിദ്ധാര്‍ത്തുമാണ് മായാവതിയുടെയും അഖിലേഷിന്റെയും മീറ്റിംഗിന് ഇടനിലക്കാരായി നിന്നതെന്നാണ് വിവരം. ഇന്നലെ രാത്രി ഏഴ് മണിക്കാണ് അഖിലേഷ് മായാവതിയുടെ വീട്ടിലെത്തിയത്. ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് ഇന്ന് വ്യക്്തമാക്കിയിട്ടുണ്ട്.
Post Your Comments