തിരുവനന്തപുരം: സിപിഎമ്മിനെ അഭിനന്ദിച്ചും സിപിഐയെ വിമര്‍ശിച്ചും നിമസഭയില്‍ കെഎം മാണി. മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോപത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിപിഎമ്മിന് മാണിയുടെ അഭിനന്ദനം. എന്നാല്‍ സിപിഐയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കൃഷിവകുപ്പിനെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളുടെയും കര്ഷകആത്മഹത്യകളുടെയും പേരില്‍ വിമര്‍ശിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ ലോങ് മാര്‍ച്ചിന് നേതൃത്വം നല്കിയ സിപിഎമ്മിനെ അഭിനന്ദിക്കുന്നു. എന്നാല്‍ അവിടെ നടപ്പാക്കിയത് ഇവിടെയും നടപ്പാക്കണം. സിപിഎം ഇപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നു. അത് വിപുലമാക്കണം.-മാണി പറഞ്ഞു.
also read: മണിയെയും മാണിയെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്
കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു വെന്നും ഇതിന് ഉദാഹരണമായി കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ ജില്ലയായ തൃശൂരിനെ മാണി ചൂണ്ടിക്കാണിക്കുകയും ചെയ്തു. കേരളത്തില്‍ 121 പേര് ആത്മഹത്യ ചെയ്തുവെന്ന ബിജെപി മുഖപത്രത്തിലെ വാര്‍ത്തയും മാണി ഉദ്ധരിച്ചു. എന്നാല്‍, മന്ത്രി സുനില്‍ കുമാര്‍ ഇതിനെ എതിര്‍ത്തു. കേരളത്തില്‍ ഈ സര്‍ക്കാരിന്റെ നയം കൊണ്ട് ഒരു കര്‍ഷകആത്മഹത്യയും നടന്നിട്ടില്ലെന്നു മന്ത്രി പറഞ്ഞു. രണ്ടു ദിവസം മുമ്പ് വയനാട് മാനന്തവാടിയില്‍ ആത്മഹത്യ ചെയ്ത ശിവദാസന്‍ എന്ന കര്‍ഷകന്റെ വായ്പ കാര്ഷികവായ്പയല്ലെങ്കിലും പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments