ഫാ.സേവ്യര്‍ തേലക്കാട്ടിനെ ആക്രമിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കി ജോണി. ആദ്യം മലമുകളില്‍ നിന്നും അച്ചന്‍ വരുന്നത് കാണുകയും തുടർന്ന് തൊട്ടടുത്തായാപ്പോള്‍ ഒരു ചുവട് മാറി നിന്ന് മുട്ടുകുത്തി നിന്ന് മാപ്പപേക്ഷിക്കുകയും ആണ് ആദ്യം ചെയ്തത്. പക്ഷെ പെരുന്നാള്‍ കഴിഞ്ഞിട്ട് എല്ലാം ചര്‍ച്ച ചെയ്യാം എന്നായിരുന്നു അച്ചന്റെ മറുപടി. ആ മറുപടിയിൽ ക്ഷുഭിതനായ താൻ നിയന്ത്രണം വിട്ട് എളിയില്‍ തിരുകിയ കത്തിയെടുത്തു കുക്കുകയാണ് ഉണ്ടായതെന്ന് കുരിശുമുടി പള്ളി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ ആക്രമിച്ച കപ്യാര്‍ ജോണി പോലീസിന് നല്‍കിയ മൊഴിൽ പറയുന്നു. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
ജോണി പോലീസിനോട് പുലര്‍ച്ചെ നടന്ന തെളിവെടുപ്പിനിടയിലാണ് ആക്രമണം നടത്തിയത് എങ്ങിനെയാണെന്നും അതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തായിരുന്നെന്നും പറഞ്ഞത്. തുടക്കത്തില്‍ അച്ചനെ ആക്രമിക്കാനുള്ള ഉദ്ദേശത്തില്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്തിരുന്നു. ഇത് കണ്ട ഭാര്യ ഒന്നും വേണ്ടെന്നും എല്ലാം ശരിയാകുമെന്ന് പറഞ്ഞ് പതിയെ സമാധാനിപ്പിച്ച് ആയുധം പിടിച്ചുവാങ്ങുകയായിരുന്നു. എന്നാല്‍ താഴ്‌വാരത്തെ പള്ളി സ്റ്റാളിനടുത്തു കൂടി കുരിശുമുടിയിലേക്ക് പോകുമ്പോള്‍ സ്റ്റാളില്‍ നിന്നും ഒരു കത്തിയെടുത്ത് എളിയില്‍ തിരുകി.
read also: മലയാറ്റൂരിൽ വൈദീകനെ കപ്യാർ കൊന്നതിനു പിന്നിലെ കാരണം ഇത്
വിട്ടുവീഴ്ചയ്ക്ക് അച്ചന്‍ തയ്യാറാകാതിരുന്നത് വല്ലാതെ വേദനിപ്പിച്ചു. ആദ്യം തീരുമാനം നേരില്‍ക്കണ്ട് മാപ്പു പറയാനായിരുന്നു. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ ആക്രമിക്കാനും. നന്നായി മദ്യപിച്ചാണ് സംഭവദിവസം രാവിലെ എത്തിയത്. ഭാര്യയെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയും മൊബൈലും ഏല്‍പ്പിച്ചു. ഇന്ന് എല്ലാം അവസാനിപ്പിക്കും എന്ന് പറഞ്ഞ ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീടായിരുന്നു അച്ചനെ കണ്ടുമുട്ടിയതും കൃത്യം നടത്തിയതും.
Post Your Comments