Latest NewsIndiaNews

ടിടി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു 

ചെന്നൈ : ടിടി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ച് മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരൻ. മധുരയിൽ വച്ചായിരുന്നു പുതിയ പാർട്ടിയുടെ പ്രഖ്യാപനം. മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു ദിനകരൻ പാർട്ടി പ്രഖ്യാപിച്ചത്.

‘തമിഴ് മക്കളുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് അമ്മ (ജയലളിത) നടത്തിയിരുന്ന പ്രവർത്തനങ്ങൾക്ക് ഊർജം പകരുകയാണ് പുതിയ പാർട്ടിയിലൂടെ തന്റെ ലക്ഷ്യമെന്ന് ദിനകരൻ പറഞ്ഞു. ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ആർ.കെ നഗറിൽ വൻ ഭൂരിപക്ഷത്തോടെയാണ് ദിനകരൻ ജയിച്ചത്. ഡൽഹി കോടതി ഉത്തരവ് പ്രകാരം ‘പ്രഷർ കുക്കർ’ അടയാളത്തിലായിരുന്നു ദിനകരൻ മത്സരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button