കോട്ടയം : താന്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് മാണി സി കാപ്പന്‍. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെയ്ക്കും. സര്‍ക്കാരില്‍ നിന്ന് കിട്ടിയ കോര്‍പ്പറേഷന്‍ പദവി ഉള്‍പ്പെടെ രാജിവെയ്ക്കാനാണ് തീരുമാനം. എംഎല്‍എയായി തുടരും. പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ഘടക കക്ഷിയായി നില്‍ക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
പുതിയ പാര്‍ട്ടി നാളെ പ്രഖ്യാപിയ്ക്കും. കൂടുതല്‍ നേതാക്കള്‍ ഒപ്പമുണ്ടാകും. പാര്‍ട്ടി പ്രഖ്യാപിച്ച് യുഡിഎഫ് ഘടക കക്ഷിയായി മുന്നണിയില്‍ ചേരും. ചതി ആരുടെ ഭാഗത്തു നിന്നുണ്ടായെന്ന് ജനങ്ങള്‍ക്കറിയാമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഒരാള്‍ക്ക് ഒരു രീതി, മറ്റൊരാള്‍ക്ക് മറ്റൊരു നീതി എന്ന നിലയിലാണ് കാര്യങ്ങള്‍. പറയുന്നതില്‍ നീതി വേണം. മൂന്ന് സീറ്റുകളാണ് യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നോടൊപ്പം എന്‍സിപിയിലെ പതിനൊന്ന് ഭാരവാഹികള്‍ ഉണ്ടാകും. സെക്രട്ടറിയും ട്രഷററും ഇതില്‍ ഉള്‍പ്പെടും. വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ തന്നെ കൂട്ടത്തില്‍ നിര്‍ത്തണമെന്നായിരുന്നു ശരദ് പവാര്‍ ആഗ്രഹിച്ചത്. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. പാലായില്‍ ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. താന്‍ യുഡിഎഫില്‍ എത്തുന്നത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ജനങ്ങളുടെ കോടതിയില്‍ എല്ലാത്തിനും വ്യക്തമായ മറുപടി ലഭിയ്ക്കുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments