കോട്ടയം: ഒരു പാര്‍ട്ടി വിട്ടാല്‍ മറ്റൊന്ന്. പാര്‍ട്ടി മാറ്റത്തിന്റെ കാര്യത്തില്‍ പി.സി ജോര്‍ജിനെ
വെല്ലാന്‍ ആളില്ല. ഇപ്പോഴിതാ കേരള ജനപക്ഷം പിരിച്ചു വിട്ട് കേരള ജനപക്ഷം സെക്കുലര്‍ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോവുകയാണ്. 14 ജില്ലകളിലും 4 അംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇവര്‍ പഞ്ചായത്തു തലത്തില്‍നിന്നു തുടങ്ങി ഭാരവാഹി നിര്‍ണയം നടത്തും.
ജൂണില്‍ നടപടികള്‍ ആരംഭിക്കും. പാലായില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് എന്‍ഡിഎയോട് ആവശ്യപ്പെടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പുതിയ പാര്‍ട്ടിയില്‍ ഷോണ്‍ ജോര്‍ജ് ചെയര്‍മാനാകും. രക്ഷാധികാരി സ്ഥാനത്തു മാത്രം തുടരുമെന്നു പി.സി.ജോര്‍ജ് എംഎല്‍എ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡ പ്രകാരം പാര്‍ട്ടി രൂപീകരണം നടത്തുന്നതിന്റെ ഭാഗമായാണു നടപടി.
Post Your Comments