Latest NewsNewsInternational

മരണത്തിന് ഇനി വേദനയില്ല : വധശിക്ഷ രീതിയില്‍ മാറ്റം വരുത്തി ഈ രാജ്യം

ഒക്ലഹോമ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലാണ് വധശിക്ഷകള്‍ നടപ്പിലാക്കുന്നത്. ബുധനാഴ്ചയാണ് അധൃകൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്ലാമയില്‍ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രഖ്യാപനം ഉണ്ടായത്. വിഷം കുത്തിവെച്ചായിരുന്നു ഇത്രകാലം ഇവിടെ വധശിക്ഷ നടപ്പിലാക്കിയത്. എന്നാല്‍, ഇതിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.

ഇന്ത്യയില്‍ തൂക്കുകയര്‍ ആണെങ്കില്‍ ചില ഗള്‍ഫ് രാജ്യങ്ങളില്‍ തലവെട്ടുക അടക്കമുള്ളതാണ് ഇതിനായുള്ള ശിക്ഷ നടപടികള്‍. എന്നാല്‍, യുഎസ് സംസ്ഥാനമായ ഒക്ലഹോമയില്‍ നൈട്രജന്‍ വാതകം ശ്വസിപ്പിച്ചാകും വധശിക്ഷ. ഇത് നടപ്പിലായാല്‍ നൈട്രജന്‍ ശ്വസിപ്പിച്ച്‌ വധശിക്ഷ നടപ്പിലാക്കുന്ന ആദ്യ അമേരിക്കാന്‍ സംസ്ഥാനമാകും ഒക്ലഹോമ.

സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടറും കറക്ഷന്‍സ് ഡയറക്ടര്‍ ജോ അല്‍ബോ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേദനകുറഞ്ഞ മരണത്തിനായാണ് നൈട്രജന്‍ വാതകം ഉപയോഗിക്കുന്നത്. മരുന്ന് കുത്തിവച്ച ആളുകള്‍ പിടഞ്ഞു പിടഞ്ഞാണ് മരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നു. ഇതിനായി മരുന്നുകള്‍ നല്‍കുന്നതിന് കമ്പനികള്‍ തയ്യാറാകാത്തതും ശിക്ഷകള്‍ക്ക് പ്രതികൂലമായി നില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button