ന്യൂഡല്‍ഹി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41 ലക്ഷം സേവിംഗ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. മിനിമം ബാലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്നാണ് എസ്ബിഐ 41.2 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തത്. 2017 ഏപ്രില്‍ മുതല്‍ മുതല്‍ ജനുവരി 2018 വരെയുള്ള കാലയളവിലാണ് എസ്ബിഐ ഇത്രയധികം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തിരിക്കുന്നത്.
മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗഡാണ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ അവശ്യപ്പെട്ട് എസ്ബിഐക്ക് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. ഇതിന് നല്‍കിയ മറുപടിയിലാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
എസ്ബിഐക്ക് നിലവില്‍ 41 കോടി സേവിംഗ്‌സ് അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 25 കോടി അക്കൗണ്ടുകള്‍ക്കാണ് മിനിമം ബാലന്‍സ് ബാധകമുളളത്. ബാക്കിയുള്ളതില്‍ 16 കോടി അക്കൗണ്ടുകള്‍ പ്രധാന്‍മന്ത്രി ജനധന്‍ അക്കൗണ്ടുകളോ ബേസിക് സേവിംഗ്‌സ് അക്കൗണ്ടുളോ ആണ്. ഇവയ്ക്ക് മിനിമം ബാലന്‍സ് ബാധകമല്ല.
2017 ഏപ്രില്‍ ഒന്നു മുതലാണ് മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് എസ്ബിഐ പിഴ ചുമത്താന്‍ ആരംഭിച്ചത്. മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ 3,000 രൂപയു, സെമി അര്‍ബന്‍ പ്രദേശങ്ങളില്‍ 2,000 രൂപയും റൂറല്‍ ഏരിയകളില്‍ 1,000 രൂപയുമാണ് മിനിമം ബാലന്‍സായി അക്കൗണ്ടുകളില്‍ വേണ്ടത്.
Post Your Comments