വേദനസംഹാരികളായ ഗുളികകൾ കഴിക്കുന്നത് വഴി വേദനകളുടേയും ശരീര അസ്വാസ്ത്യങ്ങളുടേയും തീവ്രത കുറയ്ക്കാൻ ആകുമെങ്കിലും വരും കാലങ്ങളിൽ ഇത് നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനശേഷിയെ പൂർണ്ണമായും തകർത്തുകളയാൻ ശക്തിയുള്ളവയാണ്.
എളുപ്പത്തിനായി നാം പുറത്തുനിന്നു കഴിക്കുന്ന ഫാസ്റ്റ് ഫുഡ്ഡുകളിൽ ഫോസ്ഫറസ്സിന്റെയും സോഡിയത്തിന്റെയും അളവ് വളരെ കൂടുതലാണ്. വർദ്ധിച്ചുവരുന്ന ഫോസ്ഫറസ് നിറഞ്ഞ ഫാസ്റ്റ് ഫുഡ് സമ്പ്രദായം കിഡ്നികളുടെ പ്രവർത്തനങ്ങൾക്ക് ആപകട സൂചനയിട്ടാണ് തുടർകാല പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. വൃക്കരോഗങ്ങളുള്ള വ്യക്തികൾ തങ്ങളുടെ നിത്യാഹാരത്തിൽ നിന്നും ഫോസ്ഫറസ് നിറഞ്ഞ ഭക്ഷണസാമഗ്രികൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
read also: കിഡ്‌നി സ്റ്റോൺ തടയാൻ ചെങ്കദളി
ലവണാംശം അധികമുള്ള ഭക്ഷണസാധനങ്ങളിൽ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളിൽ രക്തസമ്മർദ്ദം കൂടാൻ കാരണമാകും. അതോടൊപ്പം ഇത് നിങ്ങളുടെ വൃക്കകളെ നശിപ്പിക്കുന്നതിനു കാരണമാകുന്നു.
Post Your Comments