Latest NewsNewsLife Style

കിഡ്‌നി സ്റ്റോൺ തടയാൻ ചെങ്കദളി

ധാരാളം ഫൈബര്‍ ചെങ്കദളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു.

കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചെങ്കദളി ശീലമാക്കിക്കോളൂ. ഇത് കിഡ്‌നി സ്‌റ്റോണിനെ ഇല്ലാതാക്കുന്നതിനും കിഡ്‌നിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

പല വിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തടി കുറയ്ക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്കും ചെങ്കദളി ശീലമാക്കാം. ചെങ്കദളി സ്ഥിരമായി കഴിച്ചു നോക്കൂ തടിയെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ തോറ്റു പോകും.

രക്തം ശുദ്ധീകരിയ്ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ചെങ്കദളി ഉഷാറാണ്. സ്ഥിരമായി ചെങ്കദളി കഴിയ്ക്കുന്നവരില്‍ ഇതിലുള്ള വിറ്റാമിന്‍ ബി 6 രക്തയോട്ടം വര്‍ദ്ധിപ്പിക്കും.

ഊര്‍ജ്ജത്തിന്റെ പ്രധാനകലവറയാണ് ചെങ്കദളി. ഇതിലുള്ള പഞ്ചസാര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഊര്‍ജ്ജദായകമാണ്.

പുകവലിയില്‍ നിന്നും രക്ഷനേടേണ്ടവര്‍ക്കും ചെങ്കദളി ശീലമാക്കാം. ഇതിലെ വിറ്റാമിന്‍ സി, ബി 6 എന്നിവ പുകവലിയ്ക്കാനുള്ള പ്രവണതയെ സ്വാഭാവികമായും കുറയ്ക്കുന്നു.

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ചെങ്കദളി തന്നെയാണ് കേമന്‍. ചെങ്കദളി കഴിയ്ക്കുന്നത് കൊണ്ട് നെഞ്ചെരിച്ചില്‍ വരെ ഇല്ലാതാവുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button