മൂന്നാര്‍: മദ്യ ലഹരിയിലായിരുന്ന ബന്ധുകള്‍ തമ്മിലുണ്ടായ വഴക്കില്‍ ഒരാള്‍ മരിച്ചു. പൂപ്പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ ഗണേശനാണ്(46) മരിച്ചത്. ഇയാളുടെ ഭാര്യാസഹോദരന്‍ ബാലമുരുകനെ(40) അറസ്റ്റുചെയ്തു. ഇവര്‍ തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു. എസ്റ്റേറ്റ് തൊഴിലാളികളാണ് ഇരുവരും.
also read:മലയാളി ദമ്പതികളെ കൊലപാതകം : വീട്ടുജോലിക്കാരന്റെ ക്രൂരകൃത്യം ഇങ്ങനെ
എസ്റ്റേറ്റ് തൊഴിലാളികളാണ് ഇരുവരും. ബാലമുരുകന്‍ എസ്റ്റേറ്റില്‍ അനധികൃതമായി മദ്യവില്പന നടത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട്, മരിച്ച ഗണേശന്‍ ഇയാളില്‍ നിന്നു മദ്യം വാങ്ങി കഴിച്ചു. ഇതിനുശേഷം ഇരുവരുംതമ്മില്‍ വഴക്കിട്ടു. ഇതിനിടയിലാണ് ബാലമുരുകന്‍ സമീപത്തു കിടന്ന വിറകെടുത്ത് ഗണേശനെ അടിച്ചു. ഇയാളുടെ തലയ്ക്കു സാരമായി പരിക്കേറ്റിരുന്നു. അടുത്ത ദിവസം ഇദ്ദേഹത്തെ ഭാര്യ അടുത്തുള്ള ആശുപതിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് നല്ല പരുക്കുള്ളതിനാല്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകാം പറയുകയായിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ ഇരുവരും വീട്ടിലേക്ക് മടങ്ങി. നാട്ടുകാര്‍ വിവരം അറിഞ്ഞതോടെ പണം പിരിച്ച് ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇരിക്കുന്നതിനിടെയാണ് രാതിയോടെ ഗണേശന്‍ മരിച്ചത്.
Post Your Comments