മാലി ദ്വീപ് ഭരണകൂടം ചൈനയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ മാലി ദ്വീപ് മന്ത്രിമാർ തന്നെ തങ്ങളുടെ നയം വ്യക്തമാക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നു. ഏഷ്യയിലെ വല്യേട്ടൻ സ്ഥാനം ചൈനക്കല്ല ഇന്ത്യക്ക് തന്നെയാണെന്നാണ് മാലിദ്വീപ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്ക് ഒരു വ്യക്തമായ നയതന്ത്രമുണ്ട്,അതിനെ മാലി ദ്വീപ് വിശ്വസിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മാലി ദ്വീപ് ഫിഷറീസ് മന്ത്രി മുഹമ്മദ് ഷൈനി പറഞ്ഞു.
അന്താരാഷ്ട്ര മീഡിയാ സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷൈനി. മന്ത്രിമാരായ മുഹമ്മദ് സയീദ്,ഐസത്ത് അസിമ ഷക്കൂർ,മൂസാ സമീർ എന്നിവരും സെമിനാറിൽ പങ്കെടുത്തു. മാലി ദ്വീപിന് യാതൊരു വിധ ഭീഷണിയോ,കടന്നു കയറ്റമോ ഇന്ത്യയിൽ നിന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.എന്നും ഇന്ത്യ നല്ലൊരു സൗഹൃദ ബന്ധം മാലിയുമായി പുലർത്തുന്നുണ്ട്.
എന്നാൽ മാലിയിൽ നിക്ഷേപം നടത്താനുള്ള ചൈനയുടെ നീക്കത്തിലും ,വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയിലും മാലി ഭരണകുടത്തിന് ആശങ്കകളുണ്ട്. മാർച്ച് 23 നുള്ളിൽ മാലിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. മാലിദ്വീപ് ഒരിക്കലും സൈനിക ഭരണത്തെ പിന്തുണക്കില്ലെന്നും ഷൈനി പ്രസ്താവിച്ചു.
Post Your Comments