Latest NewsNewsIndia

ഭീമാകാരമായ വിമാനമിറക്കി ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

അരുണാചല്‍പ്രദേശ് : ഇന്ത്യയുടെ വ്യോമ പ്രതിരോധ മേഖലയുടെ ശക്തി ഉയര്‍ത്തികാണിക്കുന്നതാണ് ചൈനീസ് അതിര്‍ത്തിയിലെ പുതിയ എയര്‍സ്ട്രിപ്പ്. വ്യോമസേനയുടെ ഏറ്റവും വലിയ ഗതാഗത വിമാനം സി-17 ഗ്ലോബ്മാസ്റ്റര്‍ അരുണാചല്‍ പ്രദേശിലെ ട്യൂട്ടിങ് വ്യോമത്താവളത്തില്‍ വിജയകരമായി ഇറങ്ങി. ചൈന അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് ട്യൂട്ടിങ് എയര്‍ഫീല്‍ഡ് സ്ഥിതി ചെയ്യുന്നത്.

ചൈനയുമായി അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സി17 വിമാനം ഇറക്കിയതെന്നാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി വരികയാണ്. ചരിത്രപരമായ ലാന്‍ഡിങ്ങാണ് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം നടത്തിയിരിക്കുന്നതെന്ന് വ്യോമസേന വക്താവ് പറഞ്ഞത്

യുദ്ധമുന്നണിയിലെ ഏറ്റവും വലിയ ചരക്കുകടത്ത് വിമാനമാണ് സി17 ഗ്ലോബ്മാസ്റ്റര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യെമനില്‍ കുടുങ്ങിയ ഇന്ത്യയ്ക്കാരെ രക്ഷിക്കാന്‍ യാത്രാവിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചപ്പോള്‍ ആ ദൗത്യം കൃത്യമായി ഏറ്റെടുത്ത് നടത്തിയ വ്യോമസേന വിമാനമാണ് ഗ്ലോബ്മാസ്റ്റര്‍.

അമേരിക്കന്‍ നിര്‍മിത സി17 വിമാനത്തിന് 3,500 അടി റണ്‍വേയില്‍ വരെ ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫിനും സാധിക്കും. നാല് എന്‍ജിനുകളുടെ സഹായത്തോടെ പറക്കുന്ന വിമാനത്തിന് 4,200 കിലോമീറ്റര്‍ വരെ തുടര്‍ച്ചയായി പറക്കും. യുദ്ധ ടാങ്കുകളും മറ്റും ആയുധങ്ങളും കൊണ്ടുപോകാനും സി-17 ഗ്ലോബ്മാസ്റ്ററിന് ശേഷിയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button