ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതുസസ്യം ബ്രിട്ടണില്‍ തഴച്ചു വളരുന്നു. ‘എമ്മ’ കൊടുങ്കാറ്റിന് പിന്നാലെയാണ് ഇത്തരം ഒരു സസ്യം തഴച്ചു വളരുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. തുടക്കത്തില്‍ എല്ലാവര്‍ക്കും വെളുത്ത ക്യാരറ്റ് പോയെ തോന്നുന്ന ഈ ചെടി കൗതുകമായിരുന്നു. എന്നാല്‍, പിന്നീടാണ് ചെടിയുടെ ഭീകരാവസ്ഥ ബോധ്യപ്പെട്ടു തുടങ്ങിയത്.
ഇത് ജീവഹാനിക്ക് കാരണമാകുമെന്ന ഞെട്ടിക്കുന്ന തിരിച്ചറിവ് ഉണ്ടാക്കിയത് ചെടിയില്‍ കടിച്ച പ്രദേശത്തെ നായ്ക്കള്‍ ചത്തു വീഴുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ്. ഇതോടെ നാട്ടുകാര്‍ ഭീതിയിലായി. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ ചെടിയുടെ വേരിന്റെയോ ഇലയുടെയോ ചെറിയൊരു അംശം ഉള്ളില്‍ ചെന്നാല്‍ മതി മനുഷ്യന്‍ മരിക്കാന്‍ എന്ന് കണ്ടെത്തിയത് ചെടിയുടെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ്.
read also: ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കൊടുങ്കാറ്റ് രൂപപ്പെടുന്നു : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഭരണകൂടം
മല്ലിയുടേതു പോലെയാണ് ചെടിയുടെ ഇലകള്‍. കപ്പയുടെയും ക്യാരറ്റിന്റെയും പോലുള്ള വേരുകളുമുണ്ട്. ഇവ ഉറപ്പില്ലാത്ത മണ്ണില്‍ പോലും ധാരാളമായുണ്ട്. ചെടി കൊടുങ്കാറ്റില്‍ കടലിലൂടെ ഏതെങ്കിലും ദ്വീപില്‍ നിന്നും എത്തിയതാകാമെന്നാണ് വിലയിരുത്തല്‍.
Post Your Comments