ന്യൂഡല്‍ഹി: മസ്‌കുലാർ ഡിസ്ട്രോഫി രോഗം ബാധിച്ച അമ്മയും മകളുമാണ് ദയാവധം ആവശ്യപ്പെട്ടു കൊണ്ട് കത്തയച്ചത്. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നിന്നുള്ള ശശി മിശ്ര(59), മകള്‍ അനാമിക മിശ്ര(33) എന്നിവരാണ് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. കത്ത് നേരേ രാഷ്ട്രപതിയുടെ ഓഫീസിലേയ്ക്ക് അയയ്ക്കുകയായിരുന്നു, ജില്ലാ മജിസ്ട്രേറ്റ് രാജ് നാരായണ്‍ പാണ്ഡെ പറഞ്ഞു. രക്തത്തിൽ എഴുതിയ കത്ത് കണ്ട് ഏവരും ഞെട്ടി.
also read:ദയാവധം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ
ചികിത്സക്കായുള്ള പണമില്ലാത്തതിനാലാണ് തങ്ങൾ ദയാവധം ആവശ്യപ്പെടുന്നതെന്ന് അനാമിക പറഞ്ഞു.
സർക്കാരിൽ നിന്ന് ചികിത്സക്കായി ആദ്യം അന്‍പതിനായിരം രൂപ ലഭിച്ചു. പിന്നീട അതും ഇല്ലാണ്ടായി. അനാമികയുടെ അച്ഛനും ഇതേ രോഗമായിരുന്നു. ഇദ്ദേഹം 15വർഷം മുൻപ് മരിച്ചു. ശേഷം ഇവർ കൊടും പട്ടിണിയിലായി. അധികം വൈകാതെ അമ്മയ്ക്കും മകൾക്കും ഇതേ രോഗം ബാധിച്ചതായി അറിഞ്ഞു. ജീവിക്കാനൊ ചികിത്സ ചെയ്യാനൊ പണമില്ലാത്ത അവസ്ഥയിലാണ് അമ്മയും മകളും.
Post Your Comments