Latest NewsIndiaNews

ദയാവധം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ

ന്യൂഡല്‍ഹി: ദയാവധത്തിന് ഉപാധികളോടെ അനുമതി. കോമണ്‍കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതിയാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. മരണതാല്‍പ്പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാമെന്നാണ് സുപ്രീംകോടതിയുടെ വിധി. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡും ഹൈക്കോടതിയും അനുമതി നല്‍കിയാല്‍ മാത്രമേ ദയാവധം സാധ്യമാവു.

ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുവദിക്കില്ല എന്ന സാഹചര്യത്തില്‍ ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന രോഗികള്‍ക്ക് മുന്‍കൂര്‍ മരണതാല്പര്യം രേഖപെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കാനും സമ്മതിക്കണമെന്ന് കാട്ടിയാണ് കോമണ്‍കോസ് ഹര്‍ജി നല്‍കിയത്. ഒരു ചികിത്സ കൊണ്ടും സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള, മരണതാത്പര്യം അറിയിക്കുന്ന വ്യക്തികള്‍ക്കാണ് ദയാവധത്തിന് അനുമതി നല്‍കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

Also Read : ദയാവധം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതിക്ക് ഭിന്നലിംഗക്കാരിയുടെ കത്ത്, കാരണം എയര്‍ ഇന്ത്യ

ഇതിനായി ഇനി ജില്ലാ മജിസ്ട്രേറ്റ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അന്തസോടെ മരിക്കുകയെന്നത് ഏത് മനുഷ്യന്റെയും മൗലിക അവകാശമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button