Latest NewsCinema

പൊതുനിരത്തിൽ തനിക്ക് നേരിടേണ്ടിവന്ന അപമാനങ്ങളെക്കുറിച്ച് ഗായിക ചിന്മയി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ പല നടിമാരും പൊതുനിരത്തിൽ അപമിക്കപ്പെടുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ് .സിനിമാ താരങ്ങൾക്ക് ഈ അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ ചിന്തിക്കാൻ കഴിയില്ല.

ചില താരങ്ങൾ എന്ത് സംഭവിച്ചാലും തുറന്നുപറയാറില്ല എന്നാൽ മറ്റു ചില താരങ്ങൾ മോശം അനുഭവം ആരധകരുമായി പങ്കുവെയ്ക്കാറുണ്ട്.അങ്ങനെയുള്ള ഒരാളാണ് തമിഴ് പിന്നണി ഗായകയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിൻമയി ശ്രീപാഡ.

Read also:ഒട്ടും വൈകിയില്ല പ്രിയതമന്‌ പിന്നാലെ ഭാര്യയും വിടപറഞ്ഞു; സംഭവം ഇങ്ങനെ

സുചി ലീക്‌സ് എന്ന സൈബർ ആക്രമണത്തിന് ഇരകൂടിയായതാണ് ചിന്മയി.ഏതാനും ദിവസം മുന്‍പ് ഒരു പരിപാടിയില്‍ പങ്കെടുക്കവെ അപരിചിതനായ ഒരാളില്‍ നിന്ന് നേരിടേണ്ടി വന്ന മോശമായ അനുഭവം ചിന്മയി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കുട്ടിക്കാലം മുതലുണ്ടായ ഇത്തരം മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് രംഗത്തെത്തിയത്. ഇത്രയും പേര്‍ക്ക് ഇങ്ങനെ ദുരനുഭവങ്ങളുണ്ടാകുന്നെന്നറിഞ്ഞപ്പോള്‍ ചിന്മയിയും ഞെട്ടിപ്പോയി.

ഇതോടെ തന്നോട് അവര്‍ പങ്കുവെച്ച അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കായി ചിന്മയി പങ്കുവെച്ചു. സ്വന്തം അധ്യാപകര്‍, സഹോദരന്‍, സഹയാത്രികന്‍, ആരാധനാലയങ്ങള്‍, കുടുംബം എന്നിവിടങ്ങളില്‍ നിന്നാണ് എല്ലാവരും ദുരനുഭവങ്ങള്‍ നേരിട്ടത്. പക്ഷേ വീട്ടുകാരോ സുഹൃത്തുക്കളോ വിശ്വസിക്കില്ലെന്ന് ഭയന്ന് തുറന്നു പറയാന്‍ കുട്ടികളാരും തയ്യാറാകുന്നില്ല.

തുറന്നു പറയാൻ ധൈര്യം കാണിക്കുന്നവരെ പരിഹസിക്കുന്ന പ്രവണത മതിയാക്കണം.പെൺകുട്ടികളെപ്പോലെ ആൺകുട്ടികൾ പറയുന്നതും കേൾക്കാനും എല്ലാവരും മനസ് കാണിക്കണമെന്നും ചിന്മയി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button