രാജ്യത്ത് ഒറ്റ ശക്തിയായി മാറിയ ബിജെപിയെ നേരിടാന്‍ വിശാലസഖ്യ ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിനായി ബി.ജെ.പി.വിരുദ്ധ പ്രതിപക്ഷ മഹാസഖ്യം പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള കരുത്താണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. ബി.ജെ.പി. വിരുദ്ധ വിശാലപ്രതിപക്ഷ സഖ്യനീക്കം ഊര്‍ജിതപ്പെടുത്താന്‍ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ചൊവ്വാഴ്ച ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്തത് 20 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ്. ഇതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തിയില്ല. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി സുദീപ് ബന്ദോപാധ്യായ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, പാര്‍ട്ടി നേതാവ് ഡി. രാജ, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം, എന്‍.സി.പി. നേതാക്കളായ ശരദ് പവാര്‍, താരിഖ് അന്‍വര്‍, ജെ.ഡി.യു. നേതാവ് ശരദ് യാദവ്, എസ്.പി. നേതാവ് രാംഗോപാല്‍ യാദവ്, ബി.എസ്.പി. നേതാവ് സതീഷ് ചന്ദ്രമിശ്ര, ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദിന്റെ മകള്‍ മിസാ ഭാരതി, ഡി.എം.കെ. നേതാവ് കനിമൊഴി എന്നിവരും പങ്കെടുത്തു. കേരളത്തില്‍നിന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവരാണ് വിരുന്നിലുണ്ടായിരുന്നത്. സോണിയാഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, എ.കെ. ആന്റണി. ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു. എന്‍.ഡി.എ. സഖ്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി.) പങ്കെടുക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും അവരെത്തിയില്ല.
മികച്ച ഭരണനേട്ടങ്ങള്‍ കൊണ്ട് ജനപ്രിയമായി മാറിയ എന്‍ ഡിഎ ഗവണ്‍മെന്റ് അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇടത് കോട്ടകളായിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞ എന്‍ ഡിഎ തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമായും കര്‍ണ്ണാടകയും കേരളവുമാണ് ലക്‌ഷ്യം വയ്ക്കുന്നത്. രാജ്യം മുഴുവന്‍ അധികാരം നേടാന്‍ ശ്രമിക്കുന്ന എന്‍ഡിഎയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭയക്കുന്നുണ്ട്. അതിനായി ഒറ്റക്കെട്ടായി നിന്ന് കൊണ്ട് പോരാടാനുള്ള ശ്രമമാണ് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന വിശാലസഖ്യം ലക്‌ഷ്യം വയ്ക്കുന്നത്. ഭരണ വിരുദ്ധ പ്രചാരണങ്ങളിലൂടെ വിരുദ്ധ വികാരം സൃഷ്ടിച്ചെടുക്കാമെന്നും അതിനായുള്ള അംഗബലം കൂട്ടുകയുമാണ് ഈ സഖ്യത്തിലൂടെ ശ്രമിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പ് കര്‍ണ്ണാടകയിലാണ്. എല്ലാ കണ്ണുകളും കര്‍ണ്ണാടകയിലെയ്ക്ക് തിരിയുകയാണ്. സോണിയയുടെ വിശാല സഖ്യം ഈ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് കണ്ടറിയാം.
പാരമ്പര്യേതര ഊർജ്ജം ; 2022ൽ യൂറോപ്യൻ യൂണിയനെ മറികടക്കുന്ന ദൃഡനിശ്ചയവുമായി മോദി
രശ്മിഅനില്‍
Post Your Comments