
ഡെറാഡൂണ്‍: ബസ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ രാംനഗര്‍ അല്‍മോര ജില്ലയിലെ ടോട്ടത്തിലായിരുന്നു അപകടം.
ബസില്‍ 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.
Post Your Comments