Latest NewsKeralaNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….ഇന്ന് ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് ട്രയിനുകള്‍ വൈകും. കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് 110 മിനിട്ടു വൈകി തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം -നിസാമുദീന്‍ എക്‌സ്പ്രസ് ബുധനാഴ്ച 110 മിനിറ്റ് വൈകി പുലര്‍ച്ചെ 2.50-നാണ് പുറപ്പെടുക. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് 13 മുതല്‍ 16 വരെ തിരുവനന്തപുരം സ്റ്റേഷനില്‍ മൂന്നു മണിക്കൂര്‍ 10 മിനിറ്റ് നിര്‍ത്തിയിടും.

Also Read : പൂജ്യത്തിനും വിലയുണ്ടെന്ന് ഇപ്പോള്‍ മനസിലായിക്കാണും; ഒരു പൂജ്യം വിട്ടു പോയതിനാല്‍ ഈ പഞ്ചായത്തിന് നഷ്ടം ഒന്നരക്കോടിയിലധികം രൂപ

തിരുവനന്തപുരം -നിസാമുദീന്‍ എക്‌സ്പ്രസ് ശനിയാഴ്ച 150 മിനിറ്റ് വൈകി പുലര്‍ച്ചെ മൂന്നിനു പുറപ്പെടും. 15ന് ബിലാസ്പുര്‍ -തിരുനല്‍വേലി എക്‌സ്പ്രസ് കൊച്ചു വേളിയില്‍ ഒന്നര മണിക്കൂറും കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് തിരുവനന്തപുരത്ത് 110 മിനിറ്റും നിര്‍ത്തിയിടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button