Latest NewsIndiaNewsInternational

കേരള സാരിയുടുത്ത സ്ത്രീകളുടെ ഫോട്ടോ വെച്ച് മസാജ് പാർലർ പരസ്യം – നടക്കുന്നത് അനാശാസ്യം

മലയാളികളെ നാണം കെടുത്തും വിധം ഇന്ത്യക്കകത്തും പുറത്തും മസാജ് പാര്ലറുകളുടെ പരസ്യം. കേരളം സാരിയുടുത്ത മലയാളി സ്ത്രീകളുടെ ഫോട്ടോകളാണ് ഇവർ ഇതിനായി ഉപയോഗിക്കുന്നത്. മസാജിന്റെ മറവിൽ കൂടുതൽ സ്ഥലങ്ങളിലും നടക്കുന്നത് അനാശാസ്യമാണ്. ഇവയിൽ പലതും അനധികൃത മസാജ് പാർലറുകളാണ്. കരാമയിൽ വ്യാപകമായി വിതരണം ചെയ്യപ്പെട്ട ഒരു മലയാളി മസാജ് സ്പായുടെ പരസ്യത്തിൽ കാണാനാകുക പ്രശസ്തയായ ഒരു മലയാളി യുവനടിയുടെ ചിത്രമാണ്.

കേരളീയ വേഷം ധരിച്ചുകൊണ്ട് യൗവ്വന കാന്തിയോടെ പുഞ്ചിരിച്ചിരിക്കുന്ന ഇവരുടെ ചിത്രത്തിലെ നമ്പറിൽ ബന്ധപ്പെട്ടാൽ മനസ്സിലാകുക മസാജ് മാത്രമല്ല 100 ദിർഹം നൽകിയാൽ ഫുൾ സർവീസും നൽകും എന്നതാണ്. മോഹൻലാൽ-മഞ്ജുവാര്യർ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെയും പ്രിയദർശൻ ഉൾപ്പെടെ ഉള്ളവരുടേയും ചിത്രത്തിൽ അഭിനയിച്ച കുടുമ്പിനിയായ ഈ നടിക്ക് ഉണ്ടാകുന്ന മാനഹാനി ചെറുതല്ല.ഇവരെ കൂടാതെ പ്രമുഖരായ പല നടിമാരുടേയും ചിത്രങ്ങൾ ഇത്തരം കാർഡുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് ഇന്ത്യയിലും പുറത്തും ഇത്തരം അനാശാസ്യകേന്ദ്രങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന വിവരം ഇവർക്കാർക്കും അറിയുകപോലുമില്ല.

അധികവും സെറ്റുസാരിയിൽ ഉള്ള കേരളീയ സ്ത്രീകളുടെ ചിത്രങ്ങളാണ് മസാജ് സെന്ററുകാർ പരസ്യത്തിനായി ഉപയോഗിക്കുന്നത്. അനധികൃത മസാജ് സെന്ററുകൾ പലയിടത്തും വ്യാപകമാണ്. നേരത്തെ സരിത എസ് നായരുടെ ചിത്രങ്ങൾ വെച്ചും മസാജ് സെന്റർ പ്രവർത്തിച്ചിരുന്നു. ഇത് പിന്നീട് അടച്ചു പൂട്ടുകയായിരുന്നു. ഇവയിൽ ചിലയിടങ്ങളിൽ ചെല്ലുന്നവരെ ഭീഷണിപ്പെടുത്തി പണം കവരുകയും ഒപ്പം മർദ്ദിക്കുകയും ചെയ്യുന്നതായും പലരും മാനഹാനി ഭയന്ന് പുറത്ത് പറയുന്നില്ല എന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button