യാത്രക്കാര്‍ക്ക് ഇരുട്ടടിയുമായി കെ.എസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ട്രെയിനുകളിലെ സീസണ്‍ ടിക്കറ്റ് മാതൃകയില്‍ പുറത്തിറക്കിയ യാത്രാകാര്‍ഡുകള്‍ നിര്‍ത്തലാക്കി. കാര്‍ഡുകള്‍ കോര്‍പറേഷന്‍ അധികൃതര്‍ പിന്‍വലിച്ചത് പുതുക്കിയ ബസ് നിരക്ക് നിലവില്‍വരുന്നതിന് രണ്ട് ദിവസം മുന്‍പാണ്. കാര്‍ഡുകള്‍ പുതിയ അറിയപ്പ് ലഭിക്കുന്നതുവരെ വിതരണം ചെയ്യേണ്ടെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നത്.
read also: ഓട്ടത്തിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സംഭവിച്ചത്
ഏറ്റവും കൂടുതല്‍ വിതരണം ചെയ്യപ്പെട്ടത് കെഎസ്ആര്‍ടിസിയുടെ 1500 രൂപയുടെ സില്‍വര്‍ കാര്‍ഡുകളാണ്. ഒരു മാസം പരിധിയില്ലാതെ ഇതുപയോഗിച്ച് സിറ്റി സര്‍വീസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ജന്ററം നോണ്‍ എ.സി. ബസുകളില്‍ യാത്ര ചെയ്യാമായിരുന്നു. ഈ കാര്‍ഡുകള്‍ക്ക് ആവശ്യക്കാരേറിയത് മറ്റ് ജില്ലകളിലേക്കുള്ള യാത്രകള്‍ക്കായും ഒരു മാസം ഉപയോഗിക്കാമെന്നതിനാലാണ്.
ജില്ലയ്ക്കുള്ളിലെ സര്‍വീസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി സര്‍വീസുകളില്‍ ആയിരം രൂപയുടെ ബ്രോണ്‍സ് കാര്‍ഡുപയോഗിച്ച് യാത്ര ചെയ്യാനാകും. 3000 രൂപയുടെ ഗോള്‍ഡ് കാര്‍ഡുപയോഗിച്ച് സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, സിറ്റി, സിറ്റി ഫാസ്റ്റ്, ജന്റം നോണ്‍ എ.സി. ബസുകളില്‍ യാത്ര ചെയ്യാം. 5000 രൂപയുടെ പ്രീമിയം കാര്‍ഡുകള്‍ ജന്റം എ.സി., ജന്റം നോണ്‍ എ.സി., സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, സിറ്റി സര്‍വീസ്, സിറ്റി ഫാസ്റ്റ് ബസുകളിലും യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നു.
Post Your Comments