തിരുവനന്തപുരം•ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറായി രൂപം കൊണ്ട് കേരള തീരത്തേക്ക് നീങ്ങിയ ന്യൂനമര്‍ദ്ദം ദിശമാറുന്നതായി സൂചന. ലക്ഷദ്വീപിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമര്‍ദ്ദം ഇപ്പോള്‍ കേരള തീരം വഴി കര്‍ണാടകയിലേക്ക് സഞ്ചരിക്കുകയാണെന്നാണ് ലഭ്യമായ വിവരം. ഇപ്പോള്‍ തിരുവനന്തപുരത്തിന് തെക്ക്പടിഞ്ഞാറ് 380 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദമുള്ളത്. അടുത്ത 24 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയില്ലെന്നാണ് വിവരം.
അതേസമയം, വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് എത്രയും വേഗം മടങ്ങിയെത്താന്‍ നിര്‍ദ്ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ആറ് കപ്പലുകളും നാല് വിമാനങ്ങളും തിരച്ചില്‍ നടത്തുകയാണ്. കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഏതാനും ബോട്ടുകള്‍ ലക്ഷദീപില്‍ അഭയം തേടിയിട്ടുണ്ട്.
Post Your Comments