ചെന്നൈ: രജനീകാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്ഹാസന്. കാവേരി നദീജല തര്‍ക്കത്തില്‍ രജനികാന്ത് പുലര്‍ത്തുന്ന മൗനത്തിനെതിരെയാണ് കമല്ഹാസന് രൂക്ഷമായി വിമര്‍ശിച്ചത്. കാവേരി വിഷയത്തില്‍ രജനി പുലര്‍ത്തുന്ന മൗനം തെറ്റാണെന്നും ഇതു കൂടാതെ പല വിഷയങ്ങളിലും രജനി മൗനം പാലിക്കുകയാണെന്നും കമല്‍ കുറ്റപ്പെടത്തി.
Also Read : രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സൂര്യയ്ക്ക് അത്ര പിടിച്ചില്ലെന്നു തോന്നുന്നു; പ്രതികരിച്ചതിങ്ങനെ
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിനു വേണ്ടി ബോര്‍ഡ് രൂപീകരിക്കണമെന്നും കമല്‍ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി മോശമാണ്. തമിഴ്നാട്ടിലെ ക്രമസമാധന നില തകര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു. കാവേരി നദീജല വിഷയത്തില്‍ രജനിയുടെ മൗനം സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കമല്‍.
Post Your Comments