കൊച്ചി: എല്ലാവരും ഒരുപോലെ ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. തമിഴകം മുഴുവന്‍ ഒന്നാകെ സ്വഗതം ചെയ്ത വാര്‍ത്ത കൂടിയായിരുന്നു അത്. ഇപ്പോള്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് സൂര്യ. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ഫലം കാത്തിരുന്ന് കാണാമെന്നാണ് സൂര്യയുടെ അഭിപ്രായം. കൂടാതെ തമിഴ്നാട്ടിലെ മുന്‍നിര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതാര്‍ഹമാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. രജനികാന്തിന്റെയും കമലഹാസന്റെയും പേരെടുത്ത് പറയാതെയാണ് സൂര്യ തന്റെ നിലപാട് വ്യക്തമാക്കിയത്.
സമൂഹത്തിനുവേണ്ടി നന്മ ചെയ്യണമെന്ന തോന്നലാണ് ഇതിനുപിന്നില്‍. തമിഴ്നാട്ടിലെ രണ്ട് പ്രമുഖ താരങ്ങള്‍ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഒരാള്‍ ആത്മീയതയെ മുറുകെ പിടിച്ച് രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ മറ്റൊരാള്‍ മതങ്ങളെ വേണ്ടെന്ന അഭിപ്രായക്കാരനാണെന്നാണ് സൂര്യ വ്യക്തമാക്കിയത്. തന്റെ ചിത്രമായ താനാ സേര്‍ന്ത കൂട്ടം എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയതായപ്പോഴായിരുന്നു സൂര്യ തന്റെ നിലപാട് വ്യക്തമാക്കിയത്. കീര്‍ത്തി സുരേഷ് നായികയായ ചിത്രം ജനുവരി 12നാണ് തിയേറ്ററുകളിലെത്തുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments