ചാലക്കുടി: തേനിക്കു പിന്നാലെ ചാലക്കുടിയിലും വന്‍ തീപിടുത്തം. ചാലക്കുടി-ആതിരപ്പള്ളി മേഖലയില്‍ വ്യാപക കാട്ടുതീ പടര്‍ന്നു പിടിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് പടര്‍ന്ന തീ പിന്നീട് പിള്ളപ്പാറയിലേക്കും വ്യാപിച്ചത്. എന്നാല്‍ ശക്തമായി കാറ്റടിക്കുന്നതിനാല്‍ തീ ആളിപ്പടരുകയാണ്. വിലപിടിപ്പുള്ള നൂറുകണക്കിന് മരങ്ങള്‍ ഇതിനകം കത്തിയമര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Also Read : കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍ വന്‍ തീപിടുത്തം
ഫയര്‍ഫോഴ്സും വനം വകുപ്പും ഉള്‍പ്പെടെയുള്ള അറുപതംഗ സംഘം തീയണയ്ക്കാന്‍ കാട്ടിലെത്തിയിട്ടുണ്ട്.
സാധാരണഗതിയില്‍ തീപിടിക്കാന്‍ യാതൊരു സാഹചര്യവുമില്ലാത്ത ഇടമാണിത്. അതിനാല്‍ കാട്ടുതീയില്‍ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ ആരോപണം. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments