Latest NewsKeralaNews

എ.കെ.ജിയുടെ ചെറുമകളും പി. കരുണാകരന്‍ എംപിയുടെ മകളുമായ ദിയ വിവാഹിതയായി

കാഞ്ഞങ്ങാട്:  പി. കരുണാകരന്‍ എംപിയുടേയും ലൈലയുടേയും മകള്‍ ദിയയും വയനാണ് പനമരം താനിയുള്ള പറമ്പത്ത് ടി. പി ഉസ്മാന്റെയും സഫിയയുടേയും മകന്‍ സുഹൈലും വിവാഹിതരായി. എ.കെ.ജി.യുടേയും സുശീല ഗോപാലന്റെയും ചെറുമകള്‍ കൂടിയാണ് ദിയ കരുണാകരന്‍. റെയില്‍വേയില്‍ ജീവനക്കാരനാണ് മര്‍സദ് സുഹൈല്‍.

ALSO READ : വിവാഹിതരായി 11 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ലൈംഗികത ആസ്വദിക്കാന്‍ കഴിയാതിരുന്ന ദമ്പതികള്‍ക്ക് ഇനി ആശ്വാസം

കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ എം.എം മണി, ഷൈലജ ടീച്ചര്‍, കടന്നപള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം.പി.മാരായ ശ്രീമതി ടീച്ചര്‍, പി.കെ. ബിജു, എ.സമ്പത്ത്, കെ.കെ. രാഗേഷ്, എം.എല്‍.എ.മാരായ കെ. കുഞ്ഞിരാമന്‍ എം.രാജഗോപാലന്‍, എന്‍.എ. നെല്ലിക്കുന്ന് ഇ.പി. ജയരാജന്‍ ടി.വി. രാജേഷ്, കലക്ടര്‍ കെ. ജീവന്‍ബാബു, ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍, സി.പി.എം. കാസര്‍കോട് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍, എളമരം കരീം, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി. സതീദേവി, സതീഷ് ചന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍, സി.എസ്. സുജാത, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എം.സി. ഖമറുദ്ധീന്‍, എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button